ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല

kpaonlinenews


മയ്യിൽ: സമഗ്ര ശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി. ആർ. സി. യുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ദ്വിദിന ശില്പശാല ബഡ്ഡിംഗ് റൈറ്റേഴ്സ് സംഘടിപ്പിച്ചു. ബി. ആർ. സി. ഹാളിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ വിജയൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രോഗ്രാം കോർഡിനേറ്റർ ഗോവിന്ദൻ എടാടത്തിൽ അധ്യക്ഷത വഹിച്ചു. കുട്ടികളിലെ സർഗാത്മക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുക, വായന പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വച്ചാണ് സമഗ്ര ശിക്ഷാ കേരള ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. ബി.പി. വിപിന , അശ്വതി വാടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Share This Article
error: Content is protected !!