നവീകരിച്ച പുല്ലൂപ്പി ജുമാമസ്ജിദ് ഉദ്ഘാടനം ഞായറാഴ്ച

kpaonlinenews


കണ്ണാടിപ്പറമ്പ്: നവീകരിച്ച പുല്ലൂപ്പി ജുമാമസ്ജിദ് ഉദ്ഘാടനം മാര്‍ച്ച് 10 ഞായറാഴ്ച നടക്കും. കോഴിക്കോട് ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ പി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. നാഈബ് ഖാളി പി.പി ഉമര്‍ മുസ്ല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. എ.കെ അബ്ദുല്‍ബാഖി, മുഹമ്മദലി ഫൈസി ഇരിക്കൂര്‍, അബ്ദുല്ല ഹുദവി ബുസ്താനി തുടങ്ങിയവര്‍ സംസാരിക്കും.
മാര്‍ച്ച് 9 ശനിയാഴ്ച രാത്രി 7 മണി മുതല്‍ 10 മണി വരെ സ്ത്രീകള്‍ക്ക് പള്ളി സന്ദര്‍ശനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share This Article
error: Content is protected !!