ഓടികൊണ്ടിരിക്കുന്നതിനിടെ ലോറി കത്തി നശിച്ചു.

kpaonlinenews

തളിപ്പറമ്പ്. ഓടികൊണ്ടിരിക്കുന്നതിനിടെ: കുഴല്‍കിണര്‍ കുഴിക്കുന്ന ലോറി തീ പടർന്ന് കത്തിനശിച്ചു,

ചെമ്പന്തൊട്ടി-നടുവില്‍ റോഡില്‍ പള്ളിത്തട്ടില്‍ ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെയാണ് സംഭവം.ശ്രീകണ്’ഠാപുരം
നിടിയേങ്ങയില്‍ കുഴല്‍കിണർ പണി കഴിഞ്ഞ് കമ്പല്ലൂരിലേക്ക് പോകുകയായിരുന്ന ടി.എന്‍. 20 ബി.എല്‍-5567 ലോറിയാണ് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചത്.50 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു ആളപായമില്ല.

കമ്പല്ലൂരിലെ എം.വി.ജെ.ബോര്‍വെല്‍സ് ഉടമ സോജന് വേണ്ടി കരാർ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന കുഴൽ കിണർ കുഴിക്കുന്ന ലോറിക്കാണ് തീപിടിച്ചത്.

ലോറിയിലെ പുതിയ കംപ്രസര്‍ ഉല്‍പ്പെടെ തീപിടുത്തത്തില്‍കത്തി നശിച്ചു.

തളിപ്പറമ്പ് അഗ്നിശമന രക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് ആണ് തീ അണച്ചത്.
അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി.വിജയ്, വിപിന്‍, അര്‍ജുന്‍, ബിജു, അഭിനേഷ്, ഷജില്‍കുമാര്‍, ഹോംഗാര്‍ഡുകളായ ജയന്‍, സജീന്ദ്രന്‍, ഭാസ്‌ക്കരന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സമീപത്തെ വീട്ടിൽ നിർത്തിയിട്ട കാറിനും കേടുപാടു പറ്റിയിട്ടുണ്ട്.കംപ്രഷറിന്റെ ഭാഗത്തുനിന്നും പുകയും പൊട്ടലും ഉണ്ടായതോടെയാണ് തീപിടിച്ചത്.

ലോറിയില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ മുത്തുവും സഹായിയും ഓടിരക്ഷപ്പെട്ടു. തക്ക സമയത്ത് തീയണച്ചതിനാൽ
ഡീസല്‍ ടാങ്കും കംപ്രഷറും പൊട്ടിത്തെറിച്ചുണ്ടായേക്കാവുന്ന ദുരന്തം ഒഴിവായി.

Share This Article
error: Content is protected !!