മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ.പി. ബ്ലോക്ക് തുറന്നു

kpaonlinenews മയ്യില്‍:  ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നവീകരിച്ച മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്ക് എം.വി. ഗോവിന്ദന്‍ എം.എല്‍.എ. തുറന്നു കൊടുത്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പദ്ധതി ജില്ലാ പ്രോഗ്രാം മാനേജര്‍ പി.കെ. അനില്‍കുമാര്‍ രറിപ്പോര്‍ട്ടവതരിപ്പിച്ചു.  ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. കാര്‍ത്ത്യായനി, എം. ലെജി,  എം.വി.അജിത, എന്‍.വി. ശ്രീജിനി, ബേബി തോലാനി, പി.കെ. മുനീര്‍, കെ.പി. രേഷ്മ,കെ.പി. ശശിധരന്‍, എന്‍.കെ. രാജന്‍, കെ.വി. ബാലകൃഷ്ണന്‍, ബേബി സുനാഗര്‍,  ഷംസീര്‍ മയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
error: Content is protected !!