പ്രകൃതിസംരക്ഷണം വിദ്യാർത്ഥികൾ പ്രതിജ്ഞാബദ്ധരാവണം:അബ്ദുസമദ് മുട്ടം

kpaonlinenews

എസ്.കെ.എസ്.ബി. വി ജലസംരക്ഷണ ക്യാമ്പയിന് ജില്ലയിൽ തുടക്കം

ചെറുകുന്ന്: എല്ലാവർക്കും അവകാശപ്പെട്ട പ്രകൃതിയുടെയും, ജലത്തിൻ്റെയും സംരക്ഷണത്തിന് വിദ്യാർത്ഥികൾ പ്രതിജ്ഞാബദ്ധരാവണമെന്നും പ്രകൃതി ഭാവിയിൽ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തം ജലസ്രോതസ്സുകളുടെ അഭാവം ആയിരിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ മുഅ്മിൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ സമദ് മുട്ടം പറഞ്ഞു. “കരുതിവെക്കാം ജീവൻറെ തുള്ളികൾ നാളെക്കായി” എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി മാർച്ച് 5 മുതൽ മെയ് 30 വരെ നടത്തുന്ന ജലസംരക്ഷണ ക്യാമ്പയിൻ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ചെറുകുന്ന് പൂങ്കാവ് മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയിലുള്ള എല്ലാ വസ്തുവിനോടും കരുണ കാണിച്ചും, അവരെ പരിഗണിച്ചുമാണ് നാം ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഷീർ ഫൈസി അൽ ഹാമിദി പ്രാർത്ഥന നടത്തി, ബഷീർ ഫൈസി അദ്ധ്യക്ഷത വഹിച്ചു, ഉമറുൽ ഫാറൂഖ് നുജൂമി വിഷയാവതരണവും, നാഫിഹ് മാതമംഗലം കാമ്പയിൻ പദ്ധതികളും വിശദീകരിച്ചു, സകരിയ്യ ദാരിമി,അഷ്ക്കർ അരിപാമ്പ്ര,സജീർ അൽ ഹസനി, ഇബ്രാഹിം മൗലവി ഇട്ടമ്മൽ,മുനീർ ഫാളിലി ദാലിൽ,ഫൈസൽ അസ്അദി,സാലിഹ് അസ്നവി,മഹമൂദ് മൗലവി എന്നിവർ പ്രസംഗിച്ചു.
കാമ്പയിൻ ഭാഗമായി ജില്ലയിലെ മദ്രസ വിദ്യാർത്ഥികളുടെ വീടുകളിൽ പറവകൾക്കൊരു തണ്ണീർ കുടം,മദ്രസ കേന്ദ്രങ്ങളിൽ തണ്ണീർ പന്തൽ, ജല സംരക്ഷണ ബോധവൽക്കരണ പോസ്റ്റർ പ്രദർശനം എന്നിവ നടക്കും

Share This Article
error: Content is protected !!