2024 ഡിസംബർ 27,28,29 തീയതികളിൽ തൃശൂരിൽ വെച്ച് നടക്കുന്ന SYS സംസ്ഥാന യുവജന സമ്മേളനത്തിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി SYS ഉറുമ്പിയിൽ യൂണിറ്റിന്റെ കീഴിൽ ഗ്രാമസഭയും സൗഹൃദ ചായയും നടന്നു. SYS ഉറുമ്പിയിൽ യൂണിറ്റ് പ്രസിഡണ്ട് റാഷിദ് കെ.വിയുടെ അദ്ധ്യക്ഷതയിൽ മുഹമ്മദ് സുഹൈൽ സഖാഫി ഉദ്ഘാടനം ചെയ്തു.SYS കമ്പിൽ സോൺ പ്രസിഡണ്ട് നസീർ സഅദി കയ്യങ്കോട് മുഖ്യ പ്രഭാഷണം നടത്തി. സയാഹ്നത്തിലെ സൗഹൃദ ചായ പങ്കെടുത്തവർക്ക് മനസിന് കുളിർമയേകി. SYS യൂണിറ്റ് സെക്രട്ടറി അബ്ദു റഹീം മാസ്റ്റർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ജുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.