കയ്യങ്കോട് റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണം;വെൽഫെയർ പാർട്ടി

kpaonlinenews

ചേലേരി : കൊളച്ചേരി പഞ്ചായത്ത് കാരയാപ്പ് വാർഡിലെ കയ്യങ്കോട് റോഡ് നിർമാണം വൈകുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നും റോഡ് ഉടൻ ഗതാഗത യോഗ്യമാക്കാണമെന്നും വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു… യോഗത്തിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം വി അധ്യക്ഷത വഹിച്ചു…നിഷ്ത്താർ കെ കെ, നൗഷാദ് ചേലേരി, മുഹമ്മദ്‌ ടി പി, നൂറുദ്ധീൻ പി വി എന്നിവർ സംസാരിച്ചു . അസ്‌ലം എ വി സ്വാഗതവും ഹാഷിം മാലോട്ട് നന്ദിയും പറഞ്ഞു..

Share This Article
error: Content is protected !!