കോഴിക്കോട്: ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. യാത്രക്കാരായ രണ്ട് യുവാക്കൾക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ തടസമായത്.
. അതേസമയം, യുവാക്കൾ കോഴിക്കോട് സ്വദേശികളാണെന്ന് സൂചനയുണ്ട്. ഇവരുടെ ബന്ധുക്കളോട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. അപകട മരണമാണെന്ന നിഗമനത്തിലാണ് പൊലീസ്. ആശുപത്രിയിലെത്തിക്കുമ്പോൾ ഒരാൾ മരിക്കുകയും, ഒരാൾക്ക് ജീവനും ഉണ്ടായിരുന്നു. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.