അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി “മഴവില്ല് ” പരിപാടിയുടെ ഭാഗമായി മണ്ഡല പരിധിയിലെ സ്കൂളുകളിൽ നിന്നും 2023 വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി ചിറക്കൽ ഫോക്‌ലോർ അക്കാദമിയിൽ നടന്ന ചടങ്ങ് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഴീക്കോട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ കെ പി ജയപാലൻ അധ്യക്ഷനായി മണ്ഡലത്തിലെ എഴുപത്തിരണ്ട് സ്കൂളുകളിൽ നിന്നും നൂറ്റി അമ്പതോളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. കെ വി സുമേഷ് എം എൽ എ,കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസിജിഷ, പഞ്ചായത്ത് പ്രസിഡന്റ് മാരായ പി ശ്രുതി, (ചിറക്കൽ )കെ രമേശൻ (നാറാത്ത് )എ വി സുശീല (പാപ്പിനിശ്ശേരി )കെ അജീഷ് (അഴീക്കോട് ), കോർപ്പറേഷൻ കൗൺസിലർ ടി.രവീന്ദ്രൻ, ഡി ഇ ഒ അജിത, എ ഇ ഒ ബിജിമോൾ ഒ കെ, ഡയറ്റ് ലക്‌ചറർ ബീന എന്നിവർ സംസാരിച്ചു.