പേയിളകിയ നായയുടെ പരാക്രമത്തിൽ വീട്ടമ്മക്കും കുട്ടികൾക്കും കടിയേറ്റു

kpaonlinenews

വളപട്ടണം: പേയിളകിയ തെരുവുനായയുടെ പരാക്രമത്തിൽ വളപട്ടണ ത്ത് വിവിധയിടങ്ങളിൽ 6 പേർക്ക് കടിയേറ്റു. മാർക്കറ്റ് റോഡിലും ഹൈദ്രോസ് മസ്ജിദ്, ആലുപ്പള്ളി മുതയാ ലവയുടെ പരിസരങ്ങളിലും വെച്ചാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കു കയായിരുന്ന കുട്ടികളെയും നടന്നു പോകുന്നവരെയും നായ കടിച്ചത്. റഹന ക്വാർട്ടേഴ്‌സിലെ നസീമ (58), തങ്ങൾ വയലിനടുത്ത് സി.വി ഹാരിസ് (55), അയാൻ (4), വസീം (9), റാസി(14) ഷിഫാന(4) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article
error: Content is protected !!