വീട്ടിൽ കയറിഅക്രമം; യുവാവിനെതിരെ കേസ്

kpaonlinenews

കണ്ണൂർ : വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി കാർ തകർക്കുകയും ചെടിച്ചെട്ടികളും ഗെയിറ്റും തകർത്ത യുവാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ ചിന്മയ ഭവന് സമീപം താമസിക്കുന്ന ആശുപത്രി ജീവനക്കാരി തൃശൂർ ഇരിങ്ങാലക്കുട കെരിമ്പിശേരി സ്വദേശിനി സി .എൻ.പത്മിനി (59) യുടെ പരാതിയിലാണ് സിറ്റി ഓലച്ചേരിക്കാവിലെ മധുമ്മൽവൈഷ്ണവിനെ (23)തിരെ ടൗൺ പോലീസ് കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 1.30 മണിക്കാണ് സംഭവം. തൊട്ടടുത്ത വീട്ടുപറമ്പിൽഅതിക്രമിച്ച് കയറിയ പ്രതി വീട്ടുടമയുടെ വീടിൻ്റെ ഗെയിറ്റും കോമ്പൗണ്ടിൽ സൂക്ഷിച്ച പരാതിക്കാരിയുടെ കെ. എൽ.45. യു. 2279 നമ്പർ കാർ അടിച്ചു തകർക്കുകയും ചെടിച്ചെട്ടികളും നശിപ്പിച്ച് അക്രമം നടത്തി അര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായി പരാതിയിൽ പറയുന്നു.മുൻവിരോധം കാരണമാണ് യുവാവ് അക്രമം നടത്തിയത്.
കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!