വാർഷികാഘോഷം.

kpaonlinenews

കുഞ്ഞിപ്പള്ളി :- ഗവ: വെൽഫേർ എൽ. പി.സ്കൂൾ പുഴാതി 2023 – 24 വാർഷികാഘോഷം വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വാർഡ് കൗൺസിലർ കൂക്കിരി രാജേഷിന്റെ അദ്ധ്യക്ഷതയിൽ കെ. വി സുമേഷ് എം എൽ എ ഉൽഘാടനം ചെയ്തു. വിവിധ മൽസര ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികളെ എം എൽ എ ആദരിച്ചു. മദർ പി.ടി എ.പ്രസിഡന്റ് റുബീന സി.ബി, മുൻ എച്ച്, എം സതീശൻ മാസ്റ്റർ, റെജുല ടീച്ചർ, ബീന ടിച്ചർ, അബ്ദുൾ റാഷിദ് മാസ്റ്റർ, ജലീൽ ചക്കാല ക്കൽ എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ പി. അബ്ദുൾ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി എ.പ്രസി : ഷമീല സയ്യിദ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടേയും, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികളുടേയും കലാമൽസരങ്ങൾ അരങ്ങേറി.

Share This Article
error: Content is protected !!