ആനയോട്ട്കാവ് കളിയാട്ടം മാർച്ച് 3, 4, 5, 6 തീയതികളിൽ

kpaonlinenews

ബക്കളം :കാനൂൽ ശ്രീ ആനയോട്ട് പുതിയഭഗവതി കാവ് കളിയാട്ട മഹോത്സവം മാർച്ച് 3, 4, 5, 6 തീയതികളിൽ നടക്കും.
മാർച്ച് 2ന് ശനിയാഴ്ച 4 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര. രാത്രി 7.30 ന് നൃത്ത സന്ധ്യ. രാത്രി 8.30 ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും സാംസ്കാരിക പ്രഭാഷണവും അഡ്വ: ഷജിത്ത് നടുവിൽ നിർവ്വഹിക്കും. രാത്രി 10 മണിക്ക് നൃത്ത സന്ധ്യ
3 ന്ഞായറാഴ്ച
രാവിലെ ഗണപതി ഹോമം. വൈകുന്നേരം ഉച്ചതോറ്റത്തൊടെ കളിയാട്ടം ആരംഭം. രാത്രി 10.30 ന് ചരട്കുത്തി കോൽക്കളി തുടർന്ന് വീരൻ, വീരാളി എന്നീ തെയ്യങ്ങളും 4 ന് പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതി.
4 ന് തിങ്കളാഴ്ച 6 മണിക്ക്
കരിവേടൻ ദൈവത്തിന്റെ വെള്ളാട്ടം, വീരൻ, കരിവേടൻ ദൈവം എന്നീതെയ്യക്കോലങ്ങൾ കെട്ടിയാടും .
രാത്രി 8.30 ന് നാടകം മഹാരൗദ്രം.
5 ന് ചൊവ്വാഴ്ച
കാരൻ ദൈവത്തിന്റെ വെള്ളാട്ടം ഇളങ്കോലം, വീരൻ എന്നീ തെയ്യങ്ങൾ ഉണ്ടാകും.
6 ന് ബുധനാഴ്ച
രാവിലെ കാരൻ ദൈവം, നാഗേനി, വലിയതമ്പുരാട്ടി
5 ന് ചൊവ്വാഴ്ചരാത്രി 8 മണി മുതലും. മാർച്ച് 6 ന് ഉച്ചക്ക് 12 മണി മുതലും അന്നദാനം ഉണ്ടായിരിക്കും.

Share This Article
error: Content is protected !!