ടൗണിലെ റോഡില്‍ സൂചനാവരകളില്ലാതെ ആറ് വരമ്പുകള്‍: മയ്യിലില്‍ ചെറുവാഹനങ്ങള്‍ ജാഗ്രതൈ.

kpaonlinenewsമയ്യില്‍: മിക്ക റോഡുകളിലെയും വരമ്പുകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയിട്ടും മയ്യില്‍ ടൗണിലെ പ്രധാന പാതയില്‍ അമ്പത് മീറ്ററിനുള്ളിലുള്ള ആറ് വലിയ വരമ്പുകള്‍ക്ക് മാറ്റമില്ല. ഇതിനു സമീപത്തായപണ്ടായിരുന്ന വരമ്പുകള്‍ ഉണ്ടെന്ന സൂചന നല്‍കുന്ന വെളുത്ത വരകളും ഇപ്പോള്‍ കാണാനില്ല.. തിരക്കിട പാതയിലൂടെയെത്തുന്ന വാഹനങ്ങള്‍ മിക്കതും ഇവിടെയെത്തുമ്പോള്‍ സഡന്‍ബ്രേക്കിടേണ്ട സ്ഥിതിയിലാണ്. ഇതോടെ വാഹനങ്ങളുടെ സുഗമമായ നീക്കവും അസാധ്യമാകുകയാണ്. പുതുതായി ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ പലതും വരമ്പുകളില്‍ നിന്നുപോകുന്നതും സാധാരണ കാഴ്ചയാണ്. ഇതില്‍ സ്ത്രീകളോടിക്കുന്ന വാഹനങ്ങള്‍ വരമ്പില്‍ നിന്നു പോയാല്‍ ഏറെ നേരത്തേക്ക് വാഹന കുരുക്കുണ്ടാകുകയും ചെയ്യും. പതിവായുണ്ടാകുന്ന ചെറിയ വരമ്പുകള്‍ക്ക് പകരം ഇവിടെ സ്ഥാപിച്ചത് ഉയരം കൂടിയതായതും ലോഡുമായത്തെന്ന ഡ്രൈവര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. ഇരു ചക്രവാഹനങ്ങള്‍ റോഡിനിരുവശത്തുകൂടെ വരമ്പുകളൊഴിവാക്കി പോകുകയാണ് പതിവ്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുകയാണ്. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്‍വശത്തും അമ്പതുമീറ്റര്‍ മാറി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തായുമാണ് നിലവില്‍ വരമ്പുകളുള്ളത്.

പെട്ടെന്ന് ബ്രേക്കിടുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു.

ചെറുവാഹനങ്ങള്‍ വരമ്പിനടുത്തെത്തുമ്പോള്‍ ബ്രേക്കിടുന്നത് തൊട്ടു പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. വരമ്പുകളുടെ ഉയരം കുറക്കുകയും സൂചനാ വരകള്‍ റോഡില്‍ വരക്കുകയും വേണം.
ഇ.പി. നൗഷാദ്,
നാസിം ഗ്ലാസ്സ് ആന്‍ഡ് പ്ലൈവുഡ്‌സ്. മയ്യില്‍.

വരമ്പുകളുടെ എണ്ണം കുറക്കണം.

മയ്യില്‍ ടൗണിലൂടെ ആദ്യമായി കടന്നു പോകുന്ന ചെറുവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നവയില്‍ ഭൂരിഭാഗവും. ടൗണില്‍ സ്ഥാപിച്ച വരമ്പുകളുടെ എണ്ണം കുറക്കണം.

കാട രാജീവന്‍,
ഓട്ടോ ഡ്രൈവര്‍, മയ്യില്‍.

Share This Article
error: Content is protected !!