കൊലപാതകശ്രമം ; പ്രതി അറസ്റ്റിൽ.

kpaonlinenews

പഴയങ്ങാടി: അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ.
പുതിയങ്ങാടി പുതിയ വളപ്പിലെ കെ. ശ്രീജിത്തിനെ( 33)യാണ് പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.അനൂപ് കുമാർ അറസ്റ്റു ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പഴയങ്ങാടിയിൽ വെച്ചാണ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിക്കാണ് സംഭവം.
പുതിയങ്ങാടി പുതിയവളപ്പിൽ പറമ്പിൻ്റെ അതിർത്തിയിൽ കാറ്റാടി മരത്തിൻ്റെ കൊമ്പ് നാട്ടിയ വിരോധത്തിൽ ആൻറണി തോമസി (38)നെയാണ് പ്രതിശ്രീജിത്ത് കമ്പിപ്പാര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്. സാരമായി
പരിക്കേറ്റ ആൻ്റണി കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.ആൻറണിയുടെ ഭാര്യയുടെ പരാതിയിലാണ് പുതിയങ്ങാടി പുതിയവളപ്പിലെ ശ്രീജിത്തിനെതിരെ പഴയങ്ങാടി പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നത്.

Share This Article
error: Content is protected !!