കണ്ണൂർ:
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും കേരള ഫുട്ബോൾ അസോസിയേഷനും ചേർന്ന് നടത്തിയ പെൺകുട്ടികളുടെ ഖേലോ ഇന്ത്യ വുമൺസ് ലീഗ് മത്സരത്തിൽ കണ്ണൂർ വുമൺസ് എഫ് സി ജേതാക്കളായി. ടസ്‌ക്കർസ് വിമൻസ് എഫ് സി രണ്ടാം സ്ഥാനം നേടി. ഗേൾസ് ഫുട്ബോൾ ക്ലബ്ബ് ഉദിനൂർ, എഫ്സി ബറ്റാലിയൻ കൂത്തുപറമ്പ തുടങ്ങിയ ടീമുകൾ പങ്കെടുത്തു. ജേതാക്കൾക്ക് 50000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30000 രൂപയും പ്രൈസ് മണി നൽകി. വിജയികൾക്ക് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷാജിർ സമ്മാനദാനം നടത്തി. കെ എഫ് എ വൈസ് പ്രസിഡണ്ട് വി പി പവിത്രൻ , കെ.എഫ് ആർ എ ജോയിൻ സെക്രട്ടറി അരുൺ പവിത്രൻ, ജൂനിയർ ഇന്ത്യൻ താരങ്ങളായ ഷിൽജി ഷാജി, അഖില രാജൻ തുടങ്ങിയവർപങ്കെടുത്തു.