കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെറ്റീരിയൽ കളക്ഷൻ സെന്റർ ഉദ്ഘാടനവും 143 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റവും

kpaonlinenews

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പാടിക്കുന്നിൽ നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ സെന്റർ ഉദ്ഘാടനവും ലൈഫ് ഭവന പദ്ധതി പ്രകാരം 143 കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റവും നടന്നു. എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്‌ പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി അഭയൻ.ബി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ പാടിക്കുന്നിൽ ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള ഒരേക്കർ സ്ഥലത്താണ് പുതിയ MCF കെട്ടിടം പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്. എംസിഎഫ് നിർമ്മാണത്തിനും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി 45,90,740 രൂപ ചെലവഴിച്ചിട്ടുണ്ട്. ബെയിലിംഗ് മെഷീൻ, നാപ്കിൻ വെൽഡിങ് മെഷീൻ, നാപ്കിൻ ഇൻ സിനറേറ്റർ ,സിസിടിവി ക്യാമറ, ഫർണിച്ചർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു വി.കെ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസീത സി.എം, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി, ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്‌മണ്യൻ.കെ, ഹരിത കേരളം കോഡിനേറ്റർ സോമശേഖരൻ, JBDO രഘുവരൻ ടി.വി, ശുചിത്വ വിഷൻ ജില്ലാ കോഡിനേറ്റർ സുനിൽ കുമാർ കെ.എം, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ വിനോദ് കുമാർ എം.പി, ദീപ പി.കെ, എം.അബ്ദുൽ അസീസ്, ടി.പി സുമേഷ്, ശ്രീധരൻ സംഘമിത്ര കെ.വി ഗോപിനാഥ്‌, എ.സഹജൻ, മുല്ലക്കൊടി കോ-ഓപ്പ് ബാങ്ക് സെക്രട്ടറി ഹരിദാസൻ.സി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ സലാം കെ പി, നാരായണൻ കെ പി, പ്രിയേഷ്, അഷ്റഫ്, സമീറ സി വി, നാസിഫ പി വി,സുമയ്യത്ത് എൻ പി,ഗീത വി വി,അജിത ഇ കെ,വത്സൻ മാസ്റ്റർ പി വി,സീമ കെ സി,റാസിന

കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.സജിമ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബാബു.എം നന്ദിയും പറഞ്ഞു.

Share This Article
error: Content is protected !!