ചേപ്പറമ്പ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്റർ ഉദ്ഘാടനം ചെയ്തു.

kpaonlinenews

ആതുര സേവന രംഗത്ത് മറ്റൊരു കാൽവയ്പുമായി ശ്രീകണ്ഠപുരം നഗരസഭയുടെ രണ്ടാമത് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ നഗര സഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ നാടിന് സമർപ്പിച്ചു. തികച്ചും സൗജന്യമായിട്ടാണ് സേവനം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നസീമ വി പി സ്വാഗതം പറഞ്ഞ പരിപാടി വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജോസഫീന വർഗീസ് , പി പി ചന്ദ്രാംഗദൻ മാസ്റ്റർ,കെ സി ജോസഫ്കൊന്നക്കൽ , കൗൺസിലർമാരായ സിജോ മറ്റപ്പള്ളി, ജോണി കെ ജെ,ഷംന ജയരാജ്, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് മോഹനൻ പി, ഡോ. ഫർസീന എ ,മുൻ ചെയർമാൻ പി പി രാഘവൻ, ചേപ്പറമ്പ് പള്ളി വികാരി ഫാദർ ജിനു വടക്കേ മുളഞ്ഞനാൽ, ടി കെ പ്രകാശൻ, ജിയോ ജേക്കബ്, എൻ പി..സിദ്ധിഖ്, ലക്ഷ്മണൻ പി, രവീന്ദ്രൻ സി, ജോർജ് മേലേട്ട്, ഉണ്ണികൃഷ്ണൻ എം വി, ബാബു കാശാങ്കാട്ടിൽ, സുനിൽകുമാർ വി വി തുടങ്ങിയവർ ആംശസ അറിയിച്ച് സംസാരിച്ചു. നഗരസഭാ കൗൺസിലർമാർ, പ്രദേശവാസികൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.

Share This Article
error: Content is protected !!