വൈദ്യുതി മുടങ്ങും

kpaonlinenews

🔲കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എൽടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ വൈകിട്ട് 3 വരെ കായച്ചിറ, രാവിലെ 8 മുതൽ 1.30 വരെ കരിങ്കൽക്കുഴി, 11 മുതൽ വൈകിട്ട് 4.30 വരെ R WSS Narath ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

🔲കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ എച്ച് ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ കുമ്മായ കടവ്, രണ്ടാം മൈൽ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

🔲ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ട്രാൻസ്ഫോർമർ റീ പെയിന്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 10.30 വരെ ആയിപ്പുഴ ജംഗ്ഷൻ, 10.30 മുതൽ 12 വരെ ആയിപ്പുഴ മരമിൽ, 12 മുതൽ 1.30 വരെ ആയിപ്പുഴ ടവർ, 1.30 മുതൽ വൈകിട്ട് 3 വരെ പാലം മുക്ക് പരിധികളിൽ വൈദ്യുതി മുടങ്ങും.

🔲ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ കെഎസ്ടിപി റോഡ് വർക്കിന്റെ ഭാഗമായി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5.30 വരെ തന്നക്കൽ കോളനി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

🔲ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ എൽ ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 12 വരെ കാളാംമ്പാറ പള്ളി, 12 മുതൽ 3 വരെ കാളാംമ്പാറ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

🔲ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കിതാപുരം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 10 വരെയും ചങ്ങാട്ട് കാവ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ ഒ9 മുതൽ 12 വരെയും മാതൃഭൂമി ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മുതൽ വൈകിട്ട് 3 വരെയും വൈദ്യുതി മുടങ്ങും.

Share This Article
error: Content is protected !!