അതിദാരിദ്ര്യ നിർമാർജ്ജനം : ആദ്യ പഞ്ചായത്തായി കുറ്റ്യാട്ടൂർ, പൗരസ്വീകരണം നൽകി

kpaonlinenews

ചട്ടുകപ്പാറ :-അതിദാരിദ്ര്യം നിർമാർജനം ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്തായി അംഗീകാരം ലഭിച്ച കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഭരണസാരഥികൾക്ക് പൗരസ്വീകരണം നൽകി. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ ബിനോയ്‌ കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി കെ പ്രകാശൻ, കെ കെ എം ബഷീർ , കെ. ചന്ദ്രൻ, വി. പത്മനാഭൻ , ഉത്തമൻ വേലിക്കാത്ത്,എൻ. അനിൽകുമാർ,പി.പി. റെജി, അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവർ സംസാരിച്ചു. ഭരണ സമിതി അംഗങ്ങൾ, റിസോഴ്സ് പേഴ്സൺസ്, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, കുടുംബശ്രീ സി .ഡി . എസ്,ഹരിത സേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകൾ തുടങ്ങിയവർ പങ്കെടുത്തു.

Share This Article
error: Content is protected !!