കണ്ണൂർ : വില്പനയ്ക്കായി എത്തിച്ച രണ്ടരക്കിലോ കഞ്ചാവും ഒരുലിറ്റർ കഞ്ചാവ് ഓയിലുമായി രണ്ടുപേർ പിടിയിൽ.
താണ കസാനക്കോട്ടയിലെ ഫാരിസ് വില്ലയിൽ സൽമാൻ ഫാരിസ് (23), കതിരൂർ നന്ദിയത്ത് വീട്ടിൽ കാഞ്ചി ബാവ (38) എന്നിവരെയാണ് കണ്ണൂർ എ.സി.പി. കെ.വി. വേണുഗോപാൽ, ടൗൺ പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബെംഗളൂരൂവിൽനിന്ന് ബസ് മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് പിടിക്കുകയായിരുന്നു.
കണ്ണൂർ കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.