പൊട്ടിച്ച റോഡുകൾ നന്നാക്കണം : കോൺഗ്രസ്സ്

kpaonlinenews

നാറാത്ത്: ജലനിധി പദ്ധതിക്ക് വേണ്ടി നാറാത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പൊട്ടിച്ച റോഡുകൾ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് കോൺഗ്രസ്സ് വാട്ടർ അതോറിറ്റിയോവശ്യപ്പെട്ടു. റോഡിന്റെ വശങ്ങളിലും കുറുകെയും റോഡ് പൊട്ടിച്ചത് ഇതുവരെയായിട്ടും പൂർവ്വ സ്ഥിതിയിൽ ആക്കിയിട്ടില്ല . അതുകൊണ്ട് പല സ്ഥലങ്ങളിലും ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് വാഹനങ്ങളെ വിളിച്ചാൽ പലതും റോഡ് പൊട്ടിയത് കൊണ്ട് ട്രിപ്പ് വരുന്നില്ല. വന്ന വാഹനത്തിനോ മറ്റുള്ളത്തിന് സൈഡ് കൊടുക്കാൻ കഴിയുന്നുമില്ല . അങ്ങനെ ആകപ്പാടെ ദുരിതത്തിമാകുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനവും സമർപ്പിച്ചു. മനീഷ് കണ്ണോത്ത്, അഖിൽ ബിശ്വാസ് , കെ. നീനു തുടങ്ങിയവർ നേതൃത്വം നൽകി

Share This Article
error: Content is protected !!