ഉംറ തീർത്ഥാടകർ സി.എച്ച്. സെന്ററിൽ ഒത്തുച്ചേർന്നു.

kpaonlinenews

കണ്ണൂർ : കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നും നിസാമിയ്യ ഉംറ ഗ്രൂപ്പ് വഴി ഉംറ നിർവ്വഹിക്കാൻ പുറപ്പെടുന്ന നൂറിൽപരം തീർത്ഥാടകർ ജീവകാരുണ്യ കേന്ദ്രമായ എളയാവൂർ സി എച്ച്. സെന്ററിൽ ഒത്തുച്ചേർന്നു. സെന്റർ അങ്കണത്തിൽ നടന്ന പ്രാർത്ഥനാ സദസ്സിൽ ഉംറ തീർത്ഥാടകരോടൊപ്പം എത്തിച്ചേർന്ന നൂറുകണക്കിന് ബന്ധുമിത്രാതികളും പങ്കെടുത്തപ്പോൾ അതൊരു വലിയ തീർത്ഥാടക സംഗമ വേദിയായി മാറുകയും ചെയ്തു. സെന്റർ അങ്കണത്തിൽ നടന്ന പ്രാർത്ഥനാ സദസ്സിന് ഉംറ ഗ്രൂപ്പിന്ന് നേതൃത്വം നൽകുന്ന ഉസ്താദ് മൊയ്തു നിസാമി, അബ്ദുൾ ഗഫൂർ മൗലവി കീച്ചേരി, റയീസ് അസ്ഹദി എന്നിവർ നേതൃത്വം നൽകി. സെന്റർ ഭാരവാഹികളായ സി.എച്ച് മുഹമ്മദ് അഷ്റഫ്, കെ.എം ഷംസുദീൻ, ഉമ്മർ പുറത്തീൽ, സത്താർ എഞ്ചിനിയർ എന്നിവർ സംസാരിച്ചു. പി. മുഹമ്മദ്,പക്കർ.പി, ഷബീർ ആർ.എം, മുഹമ്മദ് നവാസ് കെ.വി, ഷബീർ എൻ.പി.അബ്ദുൾ ജബ്ബാർ, റിസ് വാൻ, മുനീർ , ജലീൽ ചക്കാലക്കൽ, ജമീഷ, സുബൈദ, ഡി.റസിയ, നഫീസ്സ, ഷാഹിദ തുടങ്ങിയവർ തീർത്ഥാടകരേയും ബന്ധുക്കളേയും സ്വീകരിച്ചു. സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അശരണരുടെയും ആലംഭഹീനരുടെയും ആശ്രയ കേന്ദ്രമായ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികളുടെ പ്രാർത്ഥനയും അനുഗ്രഹവും വാങ്ങിയാണ് രണ്ടു ബസ്സുകളിലായി തീർത്ഥാടകർ ഉംറ നിർവ്വഹിക്കാൻ കോഴിക്കോട് എയർപോർട്ടിലേക്ക് യാത്രയായത്. നേരത്തേയും പ്രസ്തുത ഗ്രൂപ്പ് വഴി ഉംറ, ഹജ്ജ് നിർവ്വഹിക്കാൻ പോകുന്നവരുടെ സംഗമം ഈ സെന്ററിൽ വെച്ച് നടന്നിരുന്നു.

Share This Article
error: Content is protected !!