ലീഗ് ഓഫീസ് ഉദ്ഘാടനവേദിക്കരികെ അക്രമം: ഒരാളെ അറസ്റ്റ് ചെയ്തു

kpaonlinenews

കൊളച്ചേരി : ഇ. അഹമ്മദ് സ്മാരക ശാഖാ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനവേദിക്കരികെ അക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊളച്ചേരിയിലെ പി. റാഫി(45)യെയാണ് മയ്യിൽ ഇൻസ്പെക്ടർ കെ. സുമിത് കുമാർ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ്‌ ചെയ്തു. കഴിഞ്ഞദിവസം കൊളച്ചേരി കോടിപ്പൊയിലാണ് സംഭവം.

ഓഫീസ് ഉദ്ഘാടനവേദിക്കരികെ ബഹളമുണ്ടാക്കുന്നതിനിടെ പ്രവർത്തകർ ഇയാളെ അനുനയിപ്പിച്ച്‌ മാറ്റിയിരുന്നു. തുടർന്നായിരുന്നു ഇയാൾ യൂത്ത് ലീഗ് ശാഖാ സെക്രട്ടറി എം.കെ. ശിഹാബിനെ അക്രമിച്ചത്. സംഭവത്തിൽ ശിഹാബിന്റെ കാൽ പൊട്ടിയിരുന്നു. വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ തല്ലിത്തകർക്കുകയുംചെയ്തു. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലുള്ള ശിഹാബിനെ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി, തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ തുടങ്ങിയവർ സന്ദർശിച്ചു.

Share This Article
error: Content is protected !!