ടാർചെയ്ത ഉടൻ റോഡ് തകർന്നു

kpaonlinenews

കുറ്റ്യാട്ടൂർ : ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ നടത്തിയ അറ്റകുറ്റപ്പണികളിലും റോഡിന് ദുരവസ്ഥ തന്നെ. മയ്യിൽ-കൊളോളം റോഡിൽ ഏട്ടേയാറിന് സമീപത്തെ ഇറക്കത്തിലും മറ്റുമാണ് ടാറിങ്ങിൽ വിള്ളലുകളും കൂനകളുമുള്ളത്. ഇതിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങൾക്കിത് ഭീഷണിയാകുകയാണ്. ഒരുമാസം മുൻപാണ് ഇവിടെ താത്കാലികമായി മെക്കാഡം ടാർ ചെയ്തിരുന്നത്.

ഒരുമാസം മുമ്പ് നടത്തിയ മെക്കാഡം ടാറിങ്ങിലെ അപാകം പരിഹരിക്കണമെന്നും വിള്ളലുകളിൽ ടാർചെയ്ത് അപകടഭീഷണി ഉടൻ നീക്കണമെന്നും പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു

Share This Article
error: Content is protected !!