വ്യാജ വെബ്സൈറ്റ്:യുവതിക്ക് പണം നഷ്ടമായി

kpaonlinenews

കണ്ണൂർ : വ്യാജ വെബ്സൈറ്റ് വഴി വായ്പയ്ക്ക് അപേക്ഷിച്ച ചൊക്ലി സ്വദേശിയായ യുവതിക്ക് 10,000 രൂപ നഷ്ടമായി. പ്രോസസിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. ഓൺലൈനായി 10,000 രൂപ കൈപ്പറ്റുകയും പിന്നീട് വായ്പ അനുവദിക്കുകയോ പണം നൽകുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നു. കണ്ണൂർ താണ സ്വദേശിയും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. അനധികൃത ലോൺ ആപ്പിലൂടെ വായ്പയെടുത്ത്‌ തുക മുഴുവനായും തിരിച്ചടച്ചിട്ടും ഭീഷണിയുണ്ടായതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിന്‌ ഇരയായവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9497980900 എന്ന നമ്പറിൽ വാട്ട്സാപ്പ് വഴി വിവരങ്ങൾ കൈമാറാം.

Share This Article
error: Content is protected !!