കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിപിടികൂടി

kpaonlinenews

തളിപ്പറമ്പ: ദേശീയപാതയിൽ റോഡരികിലെ വയലിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇന്ന് പുലർച്ചെ 12.30 മണിയോടെ ബക്കളം കുറ്റിക്കോൽ ആയിരുന്നു സംഭവം. നാട്ടുകാർ ലോറി വളഞ്ഞതോടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു തുടർന്ന് തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ്.ഐ. എൻ.ചന്ദ്രനും സംഘവും മാലിന്യം തള്ളാനെത്തിയ കെ.എൽ.13.കെ.9613 നമ്പർ ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!