വിസ തട്ടിപ്പിൽ കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതികൾ കീഴടങ്ങി

kpaonlinenews

തളിപ്പറമ്പ്: തളിപ്പറമ്പ് കേന്ദ്രമാക്കി
വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നല്‍കി സംസ്ഥാനത്താകെ തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ സ്ഥാപന ഉടമകളായസഹോദരങ്ങൾ പോലീസ്
ലുക്ക് ഔട്ട് നോട്ടീസിനെ തുടർന്ന് കോടതിയിൽ കീഴടങ്ങി. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസി ഉടമ
പുളിമ്പറമ്പ് കരിപ്പൂല്‍ കരിക്കപ്പാറയിലെ പി.പി.കിഷോര്‍കുമാര്‍, സഹോദരൻ പി.പി.കിരണ്‍കുമാര്‍ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.പ്രതികളെ
കോടതി റിമാൻ്റു ചെയ്തു.
സംസ്ഥാനത്താകെ
നൂറിലേറെ പേരില്‍ നിന്നായി വിസക്ക് 6 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് തട്ടിപ്പ് സംഘം കൈപ്പറ്റിയിരുന്നത്. തളിപ്പറമ്പിൽ 16 കേസുകളും പയ്യന്നൂരിൽ രണ്ടു കേസുകളും നിലവിലുണ്ട്.
വിസ തട്ടിപ്പില്‍ കുടുങ്ങിയ വയനാട് തൊടുവള്ളി സ്വദേശി മൂത്തേടത്ത് വീട്ടില്‍ അനൂപ് ടോമി മനംനൊന്ത് ഇതിനിടയിൽ ആത്മഹത്യ ചെയ്തിരുന്നു.
യു.കെ., ബെല്‍ജിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രതികള്‍ 10 കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മാസങ്ങളായി ഉന്നത സ്വാധീനത്താൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ കേസ് അന്വേഷണത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൻ്റെ മറവിൽ ഇന്നലെ കോടതിയിൽ കീഴടങ്ങുകയായിരുന്നു.തുടർ നടപടികൾക്കായി പ്രതികളെ തളിപ്പറമ്പ് പോലീസ് ജൂഢീഷ്യൽ കസ്റ്റഡിയിൽ നിന്നും ചോദ്യം ചെയ്യാനും കേസന്വേഷണത്തിനുമായി കസ്റ്റഡിയിൽ വാങ്ങും.

Share This Article
error: Content is protected !!