ചന്ദന മുട്ടികളുമായി യുവാവ് പിടിയിൽ

kpaonlinenews

മട്ടന്നൂർ. പോലീസ് പട്രോളിംഗ് സംഘത്തെ കണ്ടതിനെ തുടർന്ന് വാഹനവും ചന്ദനമുട്ടികളും ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഘത്തിലെ ഒരാൾ പിടിയിൽ. ഏച്ചൂർകാഞ്ഞിരോട് തല മുണ്ട ആയിഷ മൻസിലിൽ മുഹമ്മദ് റാഫി(28)യെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഘം പോലീസിനെ കണ്ട് കെ .എൽ. 13.എ.എൽ.7490 നമ്പർ സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.പരിശോധനയിൽ
പോലീസ് സ്കൂട്ടറിൽ നിന്നും ചാക്കിൽ പൊതിഞ്ഞ ചന്ദനമുട്ടികളും കത്തി വാളും കണ്ടെത്തിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്.കൂട്ടുപ്രതിക്കായി തെരച്ചിൽ തുടങ്ങി.

Share This Article
error: Content is protected !!