‘വിവാഹ ആഭാസങ്ങൾക്കെതിരേ സ്ത്രീകൾ രംഗത്തിറങ്ങണം’

kpaonlinenews

കണ്ണൂർ : വിവാഹവേളയിലെ ആഭാസങ്ങൾക്കും ധൂർത്തിനുമെതിരേ സ്ത്രീകൾ രംഗത്തിറങ്ങണമെന്ന് വിസ്ഡം ഇസ്‍ലാമിക് വിമൻസ് ഓർഗനൈസേഷൻ മണ്ഡലം വനിതാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കണ്ണൂർ ഇസ്‍ലാഹി കൾച്ചറൽ സെൻറർ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ റഹ്മത്ത് താണ അധ്യക്ഷതവഹിച്ചു. ദിഖൈറുന്നിസ അഞ്ചരക്കണ്ടി, അക്രം വളപട്ടണം, നജീബ വാരം, സുമയ്യ കഞ്ഞിരോട്, സജിദ സാദിഖ്, നബീന കാടാച്ചിറ, സുനൈജ വാരം, ഷാഹിന താഴെ ചൊവ്വ, അനീസ തയ്യിൽ എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!