വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 2024 ഫിബ്ര.23,24 തീയ്യതികളിൽ

kpaonlinenews

ചേലേരി :- വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവം 2024 ഫിബ്ര.23, 24(കുംഭം 10,11, വെള്ളി, ശനി) തീയ്യതികളിൽ നടക്കും.

23ന് വെള്ളി
രാവിലെ 9ന് നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിപ്പാടിൻറ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമവും, തുടർന്ന് നാഗസ്ഥാനത്ത് നൂറും പാലും സമർപ്പണവും. സന്ധ്യക്ക് 6.30ന് സന്ധ്യാവേല, 7ന് തോട്ടുംകരഭഗവതിയുടെ തോറ്റം, ധർമ്മദൈവത്തിൻറ വെള്ളാട്ടം, തുടർന്ന് ഭഗവത് പ്രസാദമായ പ്രസാദസദ്യ, തുടർന്ന് ധർമ്മദൈവത്തിന്റെ നേർച്ചവെള്ളാട്ടം.

24 ന് ശനിയാഴ്ച
പുലർച്ചെ തോട്ടുംകര ഭഗവതിയുടെ കൊടിയിലതോറ്റം.
4.30ന് ധർമ്മദൈവത്തിന്റെ പുറപ്പാട്.തുടർന്ന് 5 ന്
തോട്ടുംകരഭഗവതിയുടെ പുറപ്പാട്.രാവിലെ 8ന് വടക്കേബാവ് കർമ്മത്തോടെ സമാപനം.

Share This Article
error: Content is protected !!