ശ്രീകണ്ഠപുരം : മലപ്പട്ടത്ത് തൊഴിലുറപ്പ് ജോലിക്കിടെ മൂന്നുപേർക്ക് തേനീച്ചയുടെ കുത്തേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ വനജ കാനത്ത്, സത്യഭാമ പുതിയപുരയിൽ എന്നിവർക്കും സമീപത്തുണ്ടായ ശ്രീജിത്ത് ആലറമ്പത്ത് എന്നയാൾക്കുമാണ് കുത്തേറ്റത്. മൂവരെയും കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പട്ടം ഒമ്പതാം വാർഡിലാണ് ചൊവ്വാഴ്ച വൈകീട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റു ചില തൊഴിലാളികൾക്കും കുത്തേറ്റിരുന്നെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.