ശ്രീകണ്ഠപുരം : ചെമ്പേരി ചെളിംപറമ്പിൽ നിയന്ത്രണംവിട്ട പിക്കപ്പ് ലോറി രണ്ട് ഓട്ടോറിക്ഷകളിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോഡ്രൈവർമാരായ ചെളിംപറമ്പിലെ വെട്ടിയാങ്കൽ പ്രജീഷ് (24), ചേപ്പറമ്പിലെ കുട്ടപ്പൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. പ്രജീഷ് മംഗളൂരുവിലെയും കുട്ടപ്പൻ കണ്ണൂരിലെയും ആസ്പത്രികളിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷകൾ പൂർണമായും തകർന്നു.