ഇരിക്കൂറിൽ വീട് ആക്രമിച്ച് ഗൃഹനാഥനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു; പെട്രോൾ ഒഴിച്ച് വീട് കത്തിക്കാനും ശ്രമം

kpaonlinenews

ഇരിക്കൂർ.പാതിരാത്രിയിൽ വീടാക്രമിച്ച യുവാവ് വയോധികനെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് വീട് കത്തിക്കാനും ശ്രമിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പിലെ നരിയംപള്ളി ശങ്കരൻ (78), മകൻ ശശികുമാർ (47), ഭാര്യ സവിത (45) എന്നിവരാണ് അക്രമത്തിനിരയായത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സ്കൂട്ടിയുമായി എത്തിയ കണ്ണാടിപ്പറമ്പ് സ്വദേശി ഷർഷാദ് (33) ആണ് അക്രമം നടത്തിയത്.വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത യുവാവ് അകത്തേക്ക് പെട്രോൾ ഒഴിക്കുകയും തീവെക്കാൻ ശ്രമവും നടത്തി. ശബ്ദം കേട്ട് വാതിൽ തുറന്ന് തടയാനെത്തിയ ശങ്കരൻ്റെ കൈക്ക് സർജിക്കൽ കത്തി കൊണ്ട് വെട്ടുകയും നിലവിളി കേട്ട് കിടപ്പുമുറിയിൽ നിന്നും ഓടിയെത്തിയ മകൻ ശശികുമാറിനെ കഴുത്തിന് വെട്ടുകയും ചെയ്തു. കഴുത്തിന് മുന്നോളം വെട്ടുകൾ ഏറ്റിട്ടുണ്ട്. ഭർത്താവിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ കുട്ടാവ് സ്വദേശിനി സവിത (46) യെയും തള്ളിയിട്ട് പ്രതി ആക്രമിച്ചു.അക്രമത്തിനിരയായ മൂന്നു പേരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ് സംഭവ
സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിലെത്തിയ ഇരിക്കൂർ പോലീസ് അക്രമത്തിനിരയായവരുടെ മൊഴിയെടുത്തു.
മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

Share This Article
error: Content is protected !!