സൈബർ തട്ടിപ്പ്: രണ്ടു പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു

kpaonlinenews

തളിപ്പറമ്പ്. സൈബർ തട്ടിപ്പു സംഘം ഓൺ ലൈൻ പണമിടപാട് വഴി ലക്ഷങ്ങൾ തട്ടിയെടുത്തതായ രണ്ടു പേരുടെ പരാതിയിൽ പോലീസ് കേസെടുത്തു.കൂവേരി ആറാം മൈൽ സ്വദേശി വി. വി. വിപിൻ (31), പാലക്കുളങ്ങര പ്രണവത്തിൻ പി. ജ്യോതീന്ദ്രനാഥ് (51) എന്നിവരാണ് തട്ടിപ്പിനിരയായത്.ടെലഗ്രാം ആപ്പ് വഴി റിവ്യൂ കൊടുത്ത് പണം തരാമെന്നും വിശ്വസിപ്പിച്ച് ടാസ്കുകൾ നൽകി ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം നിക്ഷേപം സ്വീകരിച്ച സംഘം ഇക്കഴിഞ്ഞ ജനുവരി 5നും 10 നുമിടയിൽ 4, 14,754 രൂപ നിക്ഷേപം സ്വീകരിച്ച ശേഷം ലാഭവിഹിതമോ നിക്ഷേപ മോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഒരു കേസ്.
പാലക്കുളങ്ങര സ്വദേശിയായ ജ്യോതീന്ദ്രനാഥിനെ സ്റ്റോക്ക് ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് എസ്.ബി ഐ.യോനോ ആപ്പ് വഴിയും ഗൂഗിൾ പേ വഴിയും ഇക്കഴിഞ്ഞ ജനുവരി ഒന്നിനും 22 നുമിടയിൽ പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും 9.7 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച് പിന്നീട് ലാഭമോ നിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

Share This Article
error: Content is protected !!