കണ്ണൂർ.കോർപ്പറേഷൻ പരിധിയിലെ ജോലി ചെയ്യുന്ന ഷെഡിനെ ചൊല്ലി ചെരുപ്പ് തുന്നൽ തൊഴിലാളികൾ ഏറ്റുമുട്ടി. വഴക്കിനിടെ ബ്ലേഡ് കൊണ്ട്
യുവാവിൻ്റെ കഴുത്ത് മാരകമായി മുറിച്ചു.കണ്ണൂരിൽ കോർപ്പറേഷൻ പരിധിയിൽ ചെരുപ്പ് തുന്നൽ ജോലിയിലേർപ്പെട്ടിരുന്ന ചെറുപുഴ സ്വദേശി ഷൈജു (35) വിൻ്റെ കഴുത്തിനാണ് ബ്ലേഡ് കൊണ്ട് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം.ഗുരുതരതാവസ്ഥയിലായ ഷൈജുവിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റോഡരികിലെ ഷെഡുമായി ബന്ധപ്പെട്ട തർക്കത്തിൽ സമാനമായ ജോലി ചെയ്യുന്ന ബക്കളം കാനൂലിലെ രാജീവനാണ്(40) ബ്ലേഡ് കൊണ്ട് ഷൈജുവിൻ്റെകഴുത്തിന് മാരകമായി മുറിവേല്പിച്ചത്.അടിപിടിയിൽ രാജീവനും പരിക്കേറ്റിട്ടുണ്ട്. ഇയാളും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഷൈജുവിൻ്റെ സുഹൃത്ത് സോളമൻ്റെ പരാതിയിൽ രാജീവനെതിരെ ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.