പി.ഇന്ദിര ഡെപ്യൂട്ടി മേയർ

kpaonlinenews

കണ്ണൂർ : കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കോൺഗ്രസിലെ പി.ഇന്ദിരയെ തിരഞ്ഞെടുത്തു. എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ഐ.യിലെ എൻ.ഉഷയെയാണ് പരാജയപ്പെടുത്തിയത്. പി. ഇന്ദിരയ്ക്ക് 35 വോട്ടും എൻ.ഉഷയ്ക്ക് 19 വോട്ടും ലഭിച്ചു. ബി.ജെ.പി. കൗൺസിലർ വി.കെ.ഷൈജു തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.

കളക്ടർ അരുൺ കെ.വിജയൻ വരണാധികാരിയായിരുന്നു. ബുധനാഴ്ച രാവിലെ 11-ന് വോട്ടെടുപ്പ് ആരംഭിച്ചു. ഉച്ചയോടെ വോട്ടെണ്ണൽ നടത്തി. മേയർ മുസ്‌ലിഹ് മഠത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവച്ചാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഇന്ദിര മത്സരിച്ചത്. ഉദയംകുന്ന് ഡിവിഷൻ കൗൺസിലറാണ്.

Share This Article
error: Content is protected !!