ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ 14 കാരൻവീട്ടു വരാന്തയിൽ തൂങ്ങി മരിച്ചു

kpaonlinenews

വളപട്ടണം : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ 14കാരൻവീട്ടു വരാന്തയിൽ തൂങ്ങി മരിച്ചു.അഴീക്കൽ ചാലിൽ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് സംഭവം. കൂട്ടുകാർക്കൊപ്പംതോട്ടിൽ കുളിക്കാൻ പോയി തിരിച്ചു വന്ന ശേഷമാണ് സംഭവം. ഈ സമയം അമ്മ സമീപത്തെ ബന്ധുവീട്ടിൽ പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Share This Article
error: Content is protected !!