പഴയങ്ങാടി :താവം ഭാഗത്ത് നടത്തിയ എക്സൈസ് റെയിഡിൽ മാട്ടൂല്‍ മടക്കര പള്ളിക്ക് സമീപത്തെ മഞ്ഞ ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ എം.മുജിബ് കഞ്ചാവുമായി അറസ്റ്റിലായത്. മാട്ടൂല്‍, മടക്കര, പുതിയങ്ങാടി, പഴയങ്ങാടി എന്നീ ഭാഗങ്ങളിൽ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്നതിൽ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. മാട്ടൂല്‍ മടക്കര കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ അംഗവുമാണ് ഇയാള്‍. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് സി.അഭിലാഷ, സി.പങ്കജാഷന്‍, വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഒ.വി.ഷിബു എന്നിവറും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.