പി.എഫ്. പെൻഷനേഴ്സ് അസോസിയേഷൻ ധർണ നടത്തി

kpaonlinenews

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് പി.എഫ്. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കണ്ണൂർ പി.എഫ്. സബ് റീജണൽ ഓഫീസിനുമുന്നിൽ ധർണ നടത്തി. പി.എഫ്. പെൻഷൻകാരുടെ ദേശീയ കോ ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം പ്രകാരം നടത്തിയ ധർണ ബി.എസ്.എൻ.എൽ. ഡി.ടി.ഒ. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.

പങ്കാളിത്ത പെൻഷൻ വ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തുക, പെൻഷന് മുഴുവൻ സർവീസ് കാലാവധിയും പരിഗണിക്കുക, റെയിൽവേ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ധർണ സംഘടിപ്പിച്ചത്. ജില്ലാ വർക്കിങ് കമ്മിറ്റി പ്രസിഡന്റ് വാടി പദ്‌മിനി അധ്യക്ഷതവഹിച്ചു. പി.നാരായണൻ, സി.വിജയൻ, കെ.വി.ഭാസ്കരൻ, കെ.പദ്‌മനാഭൻ തുടങ്ങിയവർ സംസാരിച്ചു

Share This Article
error: Content is protected !!