മുൻ പ്രസിഡന്റിന്റെ വീട്ടിലെ കല്യാണം; കൈകൊട്ടിപ്പാട്ടുമായി വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും

kpaonlinenews
By kpaonlinenews 2
വീഡിയോ

വൈസ് പ്രസിഡൻ്റ് വി.കെ.സി. ജംഷീറ യും വാർഡ് അംഗങ്ങളായ ഖദീജയും മൈ മുനത്തും മാപ്പിളപ്പാട്ട് പാടി കല്യാണവേദി കൈയിലെടുത്തപ്പോൾ പ്രസിഡൻ്റ് ഷമീമ യും ലളിത ദേവിയും കൈകൊട്ടി രംഗം കൊഴുപ്പിച്ചു. അതിഥികളിൽ ചിലർ നൃത്തം ചെയ്തു. കല്യാണസദ്യയുണ്ട് ഫോട്ടോയെടുക്കാൻ നേരത്ത് യാദൃച്ഛികമായി സംഭവിച്ചതാണിത്. പാടിത്തുടങ്ങിയപ്പോൾ നിർത്തരുതെന്നായി കല്യാണ ചെക്കനും കാഴ്ചക്കാരും. അങ്ങ നെ പാട്ടും നൃത്തവും മണിക്കൂറോളം നീണ്ടു.

മതസൗഹാർദത്തിന് മാതൃക എന്ന കുറിപ്പോടെയാണ് ദൃശ്യം പ്രചരിച്ചത്. ‘ഇൻഫോസിസിൽ ജോലിചെയ്യുന്ന ചെറുമകൾ അഞ്ജനയും ബാങ്ക് ഉദ്യോഗസ്ഥനായ കോഴിക്കോട് സ്വദേശി ഹരിനാഥ് മായുള്ള കല്യാണമായിരുന്നു വേദി. ബ്രാഹ്മണ വിവാഹമായതിനാൽ ചടങ്ങുകൾക്ക് വ്യത്യസ്തതയുണ്ട്. രണ്ടുദിവസം കഴിഞ്ഞ് വിരുന്ന് നിശ്ചയിച്ചിരുന്നെങ്കിലും, ചടങ്ങിന് സാക്ഷി യാവാൻ വിവാഹ ദിവസംതന്നെ നിർബന്ധമാ യി എത്തണമെന്ന് ക്ഷണിച്ചവരോടെല്ലാം പ റഞ്ഞിരുന്നു. അവരെല്ലാം വന്നു. നന്നായി പാടി മനസ്സു നിറഞ്ഞു. ലളിത ദേവി പറഞ്ഞു.

Share This Article
error: Content is protected !!