പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

kpaonlinenews

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്. ഉദ്ഘാടനം ചെയ്തു. അരി വില കുതിച്ചുയരുമ്പോഴും മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്ലറ്റുകളും കാലിയായിക്കിടക്കുന്നതിനെതിരെയാണ് മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കാലിയായ കലവുമേന്തി കോൺഗ്രസ് മന്ദിരത്തിൽ നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫിസിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പ്രമീള രാജൻ അധ്യക്ഷത വഹിച്ചു. രജനി രമാനന്ദ്, പി.കെ സരസ്വതി, കുഞ്ഞമ്മ തോമസ്,പി.പി വത്സല,ദീപരഞ്ജിത്ത്, വി.ജാനകി തുടങ്ങിയവർ സംസാരിച്ചു.

Share This Article
error: Content is protected !!