തണ്ണീർത്തടം സന്ദർശിച്ചു.

kpaonlinenews

കണ്ണൂർ: ലോക തണ്ണീർത്തട ദിനമായ ഫെ: 2 ന് കണ്ണൂർ കോർപ്പറേഷൻ്റെ ബയോഡൈവേഴ് കമ്മിറ്റി മാനേജ്മെൻ്റ് കമ്മിറ്റി (ബി.എം.സി)അംഗങ്ങൾ മേയർ മുസ്ലീഹ് മoത്തിൻ്റെ നേതൃത്വത്തിൽ തളാപ്പ് വയൽ തണ്ണീർത്തടം സന്ദർശിച്ചു. കോർപ്പറേഷൻ എല്ലാ വാർഡുകളിലെയും തണ്ണീർത്തടങ്ങളുടെയും കണ്ടൽക്കാടുകളുടെയും കാവുകളുടെയും കണക്കെടുത്തു വരികയാണെന്നും ആവാസ വ്യവസ്ഥയുടെ മുഖ്യ ഘടകമായ ഇവയെ സംരക്ഷിക്കാൻ ആവശ്യമായ പദ്ധതി ഉണ്ടാക്കി നടപ്പാക്കുമെന്നും തണ്ണീർത്തടത്തിൽ മാലിന്യം തള്ളുന്നതിന്നെതിരെ നടപടി സ്വീകരിക്കുമെന്നും സന്ദർശനത്തിനുശേഷം നടന്ന BMC യോഗത്തിൽ മേയർ പറഞ്ഞു. നഗരാസൂത്രണ സ്റ്റാൻ്റിം കമ്മിറ്റി ചെയർപേഴ്സൺ സിയാദ് തങ്ങൾ, കോർപ്പറേഷൻ സെക്രട്ടരി ടി. മണികണ്ഠൻ, BMC അംഗങ്ങളായ പി.പി. കൃഷ്ണൻ, സി.ടി. ഗിരിജ, കെ.സി.ഗിരീഷ് ബാബു , ക്ലീൻ സിറ്റി മാനേജർ പി.പി. ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share This Article
error: Content is protected !!