ഇ. അഹമ്മദിന്റെ ഏഴാം ചരമവാർഷികം:മുസ്ലിംലീഗ് പ്രവർത്തകർ ഖബറിടത്തിൽ പ്രാർത്ഥനാസംഗമം നടത്തി.

kpaonlinenews

കണ്ണൂർ:കണ്ണൂർ സിറ്റിയിൽ നിന്നും യുണൈറ്റഡ് നാഷണൽ അസംബ്ലി വരെ എത്തിയ മുസ്ലിംലീഗ് ദേശീയ പ്രസിഡണ്ടും മുൻ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കണ്ണൂർസിറ്റിജുമാമസ്ജിദിലെഅദ്ദേഹത്തിൻറെ കബറിടത്തിൽ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളും പ്രവർത്തകരുംപ്രാർത്ഥനാ സംഗമം നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ ടി സഹദുള്ള,ഭാരവാഹികളായ അഡ്വ.കെ.എ .ലത്തീഫ്, കെ പി താഹിർ, ഇബ്രാഹി കുട്ടി തിരുവട്ടൂർ, എം.പി മുഹമ്മദലി, മഹമുദ് അള്ളാംകുളം , ബി കെ അഹമ്മദ്, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി. സമീർ. സെക്രട്ടറി കെ.സൈനുദ്ദീൻ , ഖത്തർ കെ.എം.സി.സി ജില്ലാ പ്രസിഡൻ്റ്ഹനീഫഏഴാംമൈൽ ,മേഖല മുസ്ലിം ലീഗ് ഭാരവാഹികളായഅൽത്താഫ്മാങ്ങാടൻ,കളത്തിൽറഫീഖ്,കെ.പി.ഇസ്മയിൽ ഹാജി, അഷ്റഫ് ബംഗാളി മുഹല്ല, കെ ഷംസീർ, കെ മുഹമ്മദ്. വി.സി.ഹാശിംപങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡണ്ട് ടി എ തങ്ങൾപ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ദേശരക്ഷാ യാത്രയുടെ മട്ടന്നൂർമണ്ഡലംതലപരിപാടിയുടെഉൽഘാടനപരിപാടിക്ക് മുമ്പായാണ് ദേശരക്ഷാജാഥഅംഗങ്ങൾ ഇ.അഹമ്മദിൻ്റെ ഖബറിടത്തിലെത്തി പ്രാർത്ഥന നടത്തിയത്.

Share This Article
error: Content is protected !!