സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന് 24-ന് മുഖ്യമന്ത്രി ശിലയിടും

kpaonlinenews

കണ്ണൂർ : സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായി പുതുതായി നിർമിക്കുന്ന അഴീക്കോടൻ സ്മാരകമന്ദിരത്തിന് ഈ മാസം 24-ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. ജില്ലയിലെ എല്ലാ കേന്ദ്രകമ്മിറ്റിയംഗങ്ങളും ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിനെത്തും.

പഴയ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് തന്നെയാണ് ആധുനികസൗകര്യങ്ങളോടെ പുതിയ ആറുനില കെട്ടിടം ഉയരുക. വെള്ളാപ്പള്ളി കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെൻഡർ. 15 കോടിയോളം രൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നു. ഒന്നരവർഷംകൊണ്ട് കെട്ടിടനിർമാണം പൂർത്തിയാക്കാനാണ് വ്യവസ്ഥ.
കെട്ടിടനിർമാണത്തിനുള്ള നിലമൊരുക്കൽ ജോലികൾ വ്യാഴാഴ്ച ആരംഭിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദനാണ് നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം. തളാപ്പിൽ പഴയ ഓഫീസ് കെട്ടിടം നിലനിന്ന സ്ഥലം 90 സെന്റാണ്.

കെട്ടിടനിർമാണത്തിനുള്ള നിലമൊരുക്കൽ ജോലികൾ വ്യാഴാഴ്ച ആരംഭിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദനാണ് നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം. തളാപ്പിൽ പഴയ ഓഫീസ് കെട്ടിടം നിലനിന്ന സ്ഥലം 90 സെന്റാണ്.

ഓഫീസുകൾക്ക് പുറമെ, 700 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാൾ, 300 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാൾ, ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, വീഡിയോ കോൺഫറൻസ്‌ ഹാൾ, പ്രസ് കോൺഫറൻസ് ഹാൾ, താമസസൗകര്യങ്ങൾ, പാർക്കിങ്‌ ഏരിയ, പൂന്തോട്ടം തുടങ്ങിയവ ഉണ്ടാകും

Share This Article
error: Content is protected !!