ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

kpaonlinenews

ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വളരെ അപൂർവ്വമായ നാല് തിടമ്പ് നൃത്തത്തോടെ സമാപിച്ചു രണ്ടുദിവസങ്ങളിലായി നടന്ന നാല് തിടമ്പ് നൃത്തത്തിന് സാക്ഷ്യം വഹിക്കാൻ വളരെ ദൂരങ്ങളിൽ നിന്ന് പോലും ഭക്തരെത്തി. ക്ഷേത്രോത്സവങ്ങളിൽ മലബാറിൽ മാത്രമാണ് തിടമ്പു നൃത്തം കണ്ടുവരുന്നത്. അതിൽ തന്നെ മലബാറിൽ ആകെ നാല് തിടമ്പ് നൃത്തം ഉള്ളത് ഹനുമാന രമ്പലത്തിലും ചേലേരി അമ്പലത്തിലും മാത്രമാണ്. കൂടാതെ ഈ രണ്ടു ക്ഷേത്രങ്ങളിൽ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി . നാല് തിടമ്പ്നൃത്ത ദർശനത്തിന് നിരവധി ഭക്തരാണ് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നത്

Share This Article
error: Content is protected !!