കക്കാട് വെച്ച് യുവാവിന് മർദ്ദനം; ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

kpaonlinenews

കണ്ണൂർ: റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ ഇടിച്ചിട്ടത് ചോദ്യം ചെയ്ത വിരോധത്തിൽ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഓട്ടോഡ്രൈവർക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. മയ്യിൽ പാവന്നൂർ മൊട്ടയിലെ കെ.എം. പ്രസാദിൻ്റെ (42) പരാതിയിലാണ് കെ. എൽ. 59.ജി. 9364 നമ്പർ ഓട്ടോഡ്രൈവർക്കെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെ കക്കാട് റോഡ് ജംഗ്ഷനിലാണ് സംഭവം.ഓട്ടോ ഇടിച്ചത് ചോദ്യം ചെയ്ത പരാതിക്കാരനെ തടഞ്ഞു വെച്ച് കൈ കൊണ്ട് അടിക്കുകയും നിനക്ക് കാണിച്ചു തരാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു കേസെടുത്തേ പോലീസ് അന്വേഷണം തുടങ്ങി.

Share This Article
error: Content is protected !!