ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുമ്പോൾ കൈയും കെട്ടി മൗനം ദീക്ഷിക്കാതെ ഭരണഘടന നെഞ്ചോട്ചേർത്ത് പിടിച്ച് പ്രതിരോധം തീർക്കണംബഷീർ കണ്ണാടിപ്പറമ്പ

kpaonlinenews

ചാലാട് :ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുമ്പോൾ കൈയും കെട്ടി മൗനം ദീക്ഷിക്കാതെ ഭരണഘടന നെഞ്ചോട്ചേർത്ത് പിടിച്ച് പ്രതിരോധം തീർക്കണമെന്ന്
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ
ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന പ്രമേയത്തിൽ SDPI അഴിക്കോട് മണ്ഡലം കമ്മിറ്റി സംഘടിപിച്ച ജാഗ്രത സദസ്സിൻ്റെ ഉദ്ഘാടന പ്രസംഗത്തി ൽ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ പറഞ്ഞു .
അന്ന് ഗാന്ധിയെ കൊന്നവർ ഇന്ന് ഇന്ത്യയെ കൊല്ലുകയാണ്.
തുടർന്നിങ്ങോട്ട് രാജ്യത്തെ കലാപങ്ങളിലൂടെയും സ്‌ഫോടനങ്ങളിലൂടെയും ആൾ ക്കൂട്ട ആക്രമണങ്ങളിലൂടെയും ആരാധനാലയ ധ്വംസനങ്ങളിലൂടെയും ഹിംസാൽ മക ഹിന്ദുത്വം ഭീകരവാഴ്‌ച തുടരുകയാണ്.
മോദിയുടെ ഗ്യാരൻ്റി കേവലം പൊള്ളയാണെന്നും പൗരന്മാർക്ക് പ്രതീക്ഷ ഭരണഘടനയിൽ ആണെന്നും ബഷീർ കുട്ടിചേർത്തു .

ജനകീയ സദസ്സ് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി സുനീർ പോയത്തുംകടവ്. വൈസ് പ്രസിഡന്റ്‌ റഹീം കമ്മിറ്റി അംഗം. ഫാറൂഖ് കക്കാട്. ഷബീർ ചാലാട് എന്നിവർ സംസാരിച്ചു

Share This Article
error: Content is protected !!