മയ്യില്‍ റൂട്ടില്‍ ബസ് സമരം തുടരാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഡി.വൈ.എഫ്.ഐ

kpaonlinenews

മയ്യില്‍: കാക്കത്തുരുത്തിയില്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടും സമരം അവസാനിപ്പിക്കാതെ അത് തുടരാനുള്ള ഒരു വിഭാഗം ബസ് തൊഴിലാളികളുടെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ മയ്യില്‍ ബ്ലോക്ക് കമ്മറ്റി പ്രസ്താവിച്ചു.
ഒരു യൂനിയന്റെയും പിന്തുണയില്ലാതെ തുടരുന്ന ബസ് സമരം അവസാനിപ്പിക്കണം. നാളെമുതല്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകള്‍ക്കും ആവശ്യമെങ്കില്‍ ഡി.വൈ.എഫ്.ഐ സംരക്ഷണം ഒരുക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Share This Article
error: Content is protected !!