ജില്ലാ ആസൂത്രണ സമിതി യോഗം:83 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയ്ക്ക് അംഗീകാരം

kpaonlinenews

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ 83 സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഏഴ് തദ്ദേശസ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതിയും യോഗം അംഗീകരിച്ചു. കരിവെള്ളൂര്‍ – പെരളം, തില്ലങ്കേരി, കുഞ്ഞിമംഗലം, ചൊക്ലി, നാറാത്ത് ഗ്രാമപഞ്ചായത്തുകള്‍, തളിപ്പറമ്പ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയാണ് 2024-25 ലെ വാര്‍ഷിക പദ്ധതി സമര്‍പ്പിച്ചത്.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, വി ഗീത, കെ താഹിറ, അഡ്വ.ടി ഒ മോഹനന്‍, കെ വി ഗോവിന്ദന്‍, സുരേഷ് ബാബു എളയാവൂര്‍, ഇ വിജയന്‍ മാസ്റ്റര്‍, ഡി പി സി ക്ഷണിതാക്കളായ എം ശ്രീധരന്‍, പി സി ഗംഗാധരന്‍ മാസ്റ്റര്‍, സി എം കൃഷ്ണന്‍ മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വിവരസഞ്ചയിക 2023 പദ്ധതി അവലോകനവും നടന്നു

Share This Article
error: Content is protected !!